കേരളത്തിന്റെ അങ്ങ് തെക്കു ഭാഗത്തുതായിട്ടു സ്ഥിതി ചെയുന്ന നാടാണ് തിരുവനന്തപുരം. ഈ തിരുവനന്തപുരത്തെ കാത്തുരക്ഷിക്കുന്ന ഒരാളാണ് പത്മനാഭൻ. അതെ, പത്മനാഭന്റെ മണ്ണിൽ ജനിച്ചു വളർന്ന ഞാൻ ഒരുപാടു ഐതീഹ്യങ്ങളും കഥകളും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ഈ ഇടയിലാണ് നമ്മുടെ പദ്മനാഭസ്വാമി ക്ഷേത്രം വലിയൊരു പ്രശസ്തിയിൽ എത്തിയത്.

അങ്ങ് അമേരിക്കയിൽ വരെ ചർച്ച ചെയ്‌യുന്ന തലത്തിൽ ക്ഷേത്രത്തെ കൊണ്ട് എത്തിച്ചത്, അതിനുള്ളിലെ നിലവറകളും അതിൽ ശേഖരിച്ചു വന്നിരുന്ന നിധികുംഭങ്ങളും ആണ്. എല്ലാരും പറയുന്നതുപോലെ ലോകത്തിലെ ഏറ്റവും സമ്പനായ ദൈവം. സമ്പത്തുകൾ എല്ലാം തന്റെ കാൽക്കൽ ഭദ്രമായി സൂക്ഷിക്കുന്ന ദേവൻ. രണ്ടു നിലവറ തുറന്നപ്പോൾ ഇത്രയും സമ്പന്നൻ ആയി. ഇനിയും തുറക്കാനുമുണ്ട്. ഇപ്പോഴും ഒരു നിലവറ തുറക്കാനുമുണ്ട്. എല്ലാരും ചർച്ച ചെയ്യുന്നതും വിശദീകരിക്കുന്നതും നിലവറകളെ പറ്റിയാണ്. തുറക്കാത്ത നിലവാറകളിൽ എന്താണ് എന്നും, അതിൽ ഏതൊക്കെ ഉണ്ടാകുമെന്നൊക്കെ. ഇങ്ങനെയൊക്കെ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ആ നിലവറ തുറന്നാൽ പ്രളയം ഉണ്ടാകുമെന്നും ഒരുകൂട്ടം ആളുകൾ പറയുന്നുണ്ട്.

ചിലരുടെ അഭിപ്രായം വേറെ ചിലതാണ് ആ നിലവറ തുറന്നു ചെല്ലുന്നതു കടലിലേക്ക് ആണ് എന്നൊക്കെ. ഈ സമ്പത്തു എല്ലാം പണ്ട് ബ്രിട്ടീഷ്കാർ ആക്രമിച്ചപ്പോൾ സൂക്ഷിച്ചു വെക്കാൻ വേണ്ടി ജനങ്ങൾ രാജാവിനെ ഏൽപ്പിക്കുകയും അത് രാജാവ് ക്ഷേത്രത്തിലെ നിലവറയിൽ സൂക്ഷിക്കുകയും ചെയ്തുഎന്നൊക്കെയാണ്. ആർക്കാണ് എന്താണ് പറയാൻ സാധിക്കാത്തതു, വായിൽ ഒരു നാക് ഉണ്ടേൽ നമുക്ക് ചുറ്റും ഉള്ളതിനെ പാട്ടി എന്തുവേണേലും പറയാൻ സാധിക്കും. ചിലർക്ക് അത് നല്ല ഹാസ്യമായി അല്ലേൽ നമ്മളെവിശ്വസിപ്പിക്കാൻ പറ്റുന്ന തരത്തിൽ അങ്ങനെ അങ്ങനെ.. എന്നാൽ എനിക്ക് നിങ്ങളിലേക്ക് എത്തിക്കേണ്ടത് അതൊന്നുമല്ല. ഞാൻ ഉദ്ദേശിക്കുന്നതുംക്ഷേത്രത്തിന്റെ നിർമാണത്തെ പറ്റിതന്നെയാണ്. വളരെ മനോഹരമായി പണിതിരിക്കുന്നു. പുറമെ കാണാൻ തന്നെ എന്ത് ഭംഗി ആണ്. നാലു കടവാങ്ങലുമായി അതിന്റെ നടുവിലായി ഒരു അമ്പല കുളത്തോടു കൂടി സ്ഥിതിചെയ്യുന്നു. ജീവിതത്തിൽ ഒരുവട്ടമെങ്കിലും പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോയിട്ടില്ലാത്ത ആരുമില്ല എന്ന് ഞാൻ കരുതികൊണ്ടു തുടങ്ങാം. ക്ഷേത്രത്തിനുള്ളിലേക്കു കടക്കാൻ ഒൻപതു കവാടങ്ങൾ ഉണ്ട് അതിനെയാണ് ഗോപുരങ്ങൾ എന്ന് അറിയപ്പെടുന്നത്. ആ ഒൻപതു ഗോപുരങ്ങളും മനുഷ്യ ശരീരത്തിലെ ഒൻപതു ഭ്രമണപഥങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.അതിൽ ഒന്നാമത്തെ ഗോപുരം തഞ്ചാവൂർ ശൈലിയിലാണ് നിമിച്ചിരിക്കുന്നതു. അതിൽ ഒന്നാമത്തെ ഗോപുരത്തിലാണ് ഞാൻ പറയാൻ ഉദ്ദേശിക്കുന്ന പ്രതിഭാസം അല്ലെങ്കിൽ നിർമ്മാണകലയുടെ അത്ഭുതം നിറഞ്ഞിരിക്കുന്നത്. നിങ്ങളിൽ എത്രപേർ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സൂര്യ അസ്തമയം കണ്ടിട്ടുണ്ട്? ഏതേലും ഒരു ദിവസം പോയ് കണ്ടിട്ട് കാര്യമില്ല. മാർച്ച് 21 അല്ലെങ്കിൽ സെപ്റ്റംബർ 23 നു പോയ് കാണണം എന്നാലേ ഞാൻ പറഞ്ഞ കാര്യം കാണാൻസാധിക്കു. തുല്യദിനരാത്രകാലം എന്ന് പറഞ്ഞ അത്ര വല്യ കാര്യം ഒന്നുമില്ല ആ പേരിൽ സൂചിപ്പിക്കുന്നത് പോലെത്തന്നെ ദിനവും രാത്രിയും തുല്യയളവിൽ വരുക. എന്നുവെച്ചാൽ നാലു ഋതുക്കളിൽ ഒന്നായ ഗ്രീഷ്മത്തിൽ നിന്ന് ശരത്കാലത്തിലേക്കു മാറുക. ഈ ശരത് കാലത്തിലെ ഒരു ദിനത്തിൽ ദിനവുംരാത്രിയും ഒരേ അളവിൽ വരും. അതാണ് തുല്യദിനരാത്രകാലം. ഈ പ്രതിഭാസം വർഷത്തിൽ രണ്ടു പ്രാവിശ്യമേ നടക്കു, മാർച്ചിലും സെപ്റ്റംബറിലും. സാധാരണയായി കണ്ടു വരുന്നത് മാർച്ച് 21ലും സെപ്റ്റംബർ 23നുമാണ്. ഈ ഗോപുരത്തിന് 7 നിലകൾ ആണ് ഉള്ളത്. ബാക്കി എല്ലാ ഗോപുരങ്ങളും സാധാരണ രീതിയിലാണ് പണിതിരിക്കുന്നത്. ഒന്നാമത്തെ ഗോപുരത്തിലെ7നിലകളിലായി 7 കിളിവാതിലുകൾ ആണ് ഉള്ളത്. തുല്യദിനരാത്ര സമയത്തു പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ വൈകിട്ട് എത്തിയാൽ നമുക്ക് ഈ പ്രതിഭാസം കാണാൻ സാധിക്കും. സൂര്യ അസ്തമയ സമയത്തു സൂര്യൻ ഈ ഓരോ നിലയിലേയും ജനാലകളിലൂടെകടന്നു പോകും. ഈ പ്രതിഭാസത്തെഎല്ലാരും അത്ഭുതകരമായാണ് കാണുന്നത്. എന്നാൽ ഇത് എല്ലാര്ക്കുംഅറിയണമെന്ന് ഇല്ല. വളരെ കുറച്ചു ആളുകൾക്കെ ഇത് അറിയാൻ സാധിധ്യത ഉള്ളു. എന്ത് മനോഹരമായ കാഴ്ചയാണ് അത്. സൂര്യൻ ഓരോ നിലയിലെയും ഓരോ കിളിവാതിലൂടെയും സൂര്യൻ താഴേക്ക് വരുന്നതുകാണാം. നല്ല ചുവന്നു തുടുത്തു ചുറ്റുമുള്ള പ്രാദേശികളെ എല്ലാം ചുവന്ന നിറം ചാലിച്ച് താഴേക്ക് വരുമ്പോൾ ഉള്ള ആ ഭംഗി അത് കണ്ടു തന്നെ ആസ്വദിക്കണം. നമ്മുക്ക് മുന്നേ ജീവിച്ചിരുന്നവർ നമ്മളെക്കാളും വലിയ ആളുകൾ ആയിരുന്നു എന്ന് ഇതിൽ നിന്നൊക്കെയാണ് മനസിലാക്കുന്നത്. ഇന്ന് നമുക്ക് ലഭിക്കുന്ന അത്ര പോലും വിദ്യഭ്യാസം ഇല്ലായിരുന്നു എന്നിട്ടു പോലും എത്ര മനോഹരമായി നിർമിച്ചിരിക്കുന്നു. ഇന്ന് നമ്മൾ ഓരോന്നും വിദ്യാഭ്യാസത്തഗിലൂടെ ആണ് ഇത് ഓരോന്നും പഠിക്കുന്നത്. എന്നിട്ടു പോലും ഇത്രയും മനോഹരമായി ചെയ്യാൻ നമുക്ക് സാധിക്കുന്നില്ല. വളരെ ഭംഗിയായി ഓരോ ചുമരിലും കൊത്തിയിരിക്കുന്ന ശില്പങ്ങൾ പോലും നമുക്ക് കാണാം. അതുപോലെ തന്നെ ചുവര്ചിത്രങ്ങളും കാണാം. ക്ഷേത്രത്തിന്റെ ചരിത്രത്തെ ചൂണ്ടി കാണിക്കുന്നതാണ് ഇവ ഓരോന്നും. എത്ര നാൾ കഴിഞ്ഞാലും നമുക്ക് ക്ഷേത്രത്തിന്റെ ചരിത്രം അറിയാൻ സാധിക്കുന്ന തരത്തിൽ ഉള്ള ഒന്ന്.ഇന്നത്തെ നിർമാണലോകത്തേക്കാൾ എത്രയോ ദൂരെയാണ് അവരുടെ കാഴ്ചകൾപ്രകൃതിയോട് ഇണങ്ങി ചേർന്നൊരു കരവിരുത്. മാർച്ച് 21-നാണു നമ്മൾ ഹോളി ആഘോഷിക്കുന്നത്, ഈ തുല്യദിനരാത്രകാലം നടക്കുന്ന ദിവസമാണ് നാം ഹോളി ആഘോഷിക്കുന്നത്. തിന്മയുടെ മേൽ നന്മയുടെ പ്രകാശം. എല്ലാ തിന്മകളെയും നന്മയുടെ പ്രകാശം നശിപ്പിക്കുന്നു. കേട്ട് കേൾവിയിലും സമ്പന്ന പ്രശസ്തിയിലും ലോകത്തു തന്നെ പ്രസിസ്തമായ ക്ഷേത്രത്തിന്റെ പ്രശസ്തി വളരെ വലുതാണ്. തിരുവനന്തപുരത്തു കാരുടെ അഭിമാനം, നിധി കുംഭങ്ങളുടെ കലവറ, രാജകീയ പ്രൗഢി, പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്ര തന്നെ സവിശേഷതകൾ ആണ് അന്തപുരിയുടെ സ്വന്തം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനു ഉള്ളത്.