പേര് പോലെ തന്നെ പ്രൗഢിയും ആഡിത്യവും നിറഞ്ഞ കൊച്ചു സുന്ദര രാജകീയ നഗരം.കേരളത്തിന്റെ തലസ്ഥാനമായ അനന്തപുരി വിമാന താവളത്തിൽ നിന്ന് 28.6 കിലോമീറ്ററുംട്രിവാൻഡറും സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 32.7 കിലോമീറ്ററും താണ്ടി റോഡ് മാർഗം യാത്രചെയ്താൽ രാജകീയ പദവിയിൽ പേരുകേട്ട ആറ്റിങ്ങൽ കൊട്ടാരം സ്ഥിതി ചെയ്യുന്ന ആറ്റിങ്ങൽ എന്ന കൊച്ചു സുന്ദര നഗര പ്രേദേശത്തു നിങ്ങള്ക്ക് പ്രവേശിക്കാംതിരുവനന്തപുരം മുതൽ കൊല്ലം വരെയുള്ള യാത്രയ്ക്കിടയിൽ ആറ്റിങ്ങലിന്റെ ഹൃദയത്തെ തൊട്ടു ആസ്വദിച്ചാണ് ഓരോ യാത്രക്കാരും സഞ്ചരിക്കുന്നത്.

ആറ്റിങ്ങൽ കലാപം

ആറ്റിങ്ങലിനെ ലോക ചരിത്രത്തിൽ എടുത്തു കാണിക്കപെട്ട ഒരു പ്രശസ്ത സംഭവം ആണ് ആറ്റിങ്ങൽ കലാപം.1721 ഒക്ടോബറിൽ ആറ്റിങ്ങൽ റാണിയുടെ അനുവാദത്തോടെ ബ്രിട്ടിഷുകാർ കടലോര പ്രദേശമായ അഞ്ചുതെങ്ങിൽ നിർമിച്ച കോട്ടയുടെ മേധാവിയായി ഗീഫോർട് അധികാരം ഏൽക്കുകയും തുടർന്ന് അതിലൂടെ ഉണ്ടായ ആധികാരിക ധാർഷ്ട്ട്യമാണ് ആറ്റിങ്ങൽകലാപത്തിന്റെ കാരണമായി ചരിത്രം പറയുന്നത്.ഇതിനുമുന്പും അതായതു 1697 അഞ്ചുതെങ്ങിലെ സാധാരണക്കാർ ആയ ആളുകൾ വൈദേശിക ശക്തിയെ ചോദ്യം ചെയ്യാൻ തുടങ്ങിയെങ്കിലും അതിൽ അവർ വിജയം കണ്ടെത്തിയത് 1721  നടന്ന ആറ്റിങ്ങൽ കലാപത്തിലൂടെയാണ്കേരളത്തിൽ ആദ്യമായി നടന്ന സംഘടിത കലാപം എന്ന പേരിലും ആറ്റിങ്ങൽ കലാപം അറിയപ്പെട്ടിരുന്നുഇംഗ്ലീഷുകാർക്കു എതിരെ ഉള്ള ആദ്യത്തെ സമരം ആയിരുന്നു ആറ്റിങ്ങൽ കലാപം എങ്കിലും ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് അധികാരം ഉറപ്പിക്കാൻ ഉള്ള ഒരുപാട് കരാറുകൾ നേടി എടുക്കാൻ  സമരം സഹായകരമായി എന്നും പറയപ്പെടുന്നു.

ആറ്റിങ്ങൽ നഗരസഭ
ആറ്റിങ്ങൽ നഗരത്തിന്റെ ആകെ ഉള്ള വിസ്തീർണം 14.18 ചതുരശ്ര കിലോമീറ്റർആണ്സമുദ്ര നിരപ്പിൽ നിന്ന് 75 അടി ഉയരത്തിൽ ആണ് ആറ്റിങ്ങൽ നഗരം സ്ഥിതി ചെയ്യുന്നത്ഇവിടുത്തെ ജനസംഖ്യ 2011 സർവ്വേ പ്രകാരം 37648  സംഖ്യ ആണ്തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ 76.83 ഡിഗ്രി കിഴക്കും,8.68 ഡിഗ്രി വടക്കും, ആയി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ നഗരസഭാ ആണ് ആറ്റിങ്ങൽ മുനിസിപ്പാലിറ്റിആറ്റിങ്ങൽ നഗര സഭ 1922,എന്നുവച്ചാൽ കേരളത്തിലെ ജില്ലകളുടെ രൂപീകരണത്തിന് മുൻപ് തന്നെ ആറ്റിങ്ങൽ നഗര സഭ നിലവിൽ വന്നു.2011 സെൻസസ് പ്രകാരം  കൊച്ചു നഗരസഭയുടെ സാക്ഷരതാ എന്ന് പറയുന്നത് 96.7 ശതമാനം ആണ് കണക്ക്‌ തിരുവനന്തപുരം ജില്ലയിലെ മറ്റു നഗരസഭകളെ വച്ച് നോക്കുമ്പോൾ 93 ശതമാനം കൂടുതൽ ആണ്.ശുചിത്വ പരിപാലനത്തിന് കേരളത്തിൽ തന്നെ നമ്പർ 1 ആണ് ആറ്റിങ്ങൽ നഗരസഭ.
പ്രശസ്ത ആഘോഷങ്ങൾ
ത്യശ്ശൂർകാർക്കു തൃശൂർപൂരം സ്വകാര്യ അഹങ്കാരം എന്ന പോലെ ആറ്റിങ്ങൽകാർക്കും അവനവഞ്ചേരി പൂരം ഒരു സ്വകാര്യ അഹങ്കാരം തന്നെ ആണ്ആറ്റിങ്ങലിലെ ഏറ്റവും ആഘോഷമാർന്ന ഉൽസ്സവങ്ങളിൽ ഒന്ന് ചിറയിൻകീഴ് താലൂക്കിൽ ഉള്ള ശാർക്കര ദേവി ക്ഷേത്രത്തിലെ ഉൽസ്സവം തന്നെയാണ്ഏകദേശം ഒരു മാസത്തോളം  മഹത് ഉൽസ്സവത്തെ ആറ്റിങ്ങൽക്കാർ നെഞ്ചിലേറ്റി ആഘോഷിക്കുന്നു.
അടുത്ത് അറിയാൻ ചിലത്

ആറ്റിങ്ങൽ നാട്ടുരാജ്യത്തിന് തിരുവിതാംകൂർ രാജ കുടുംബവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. കൂടാതെ മഹാനായ അനിഴം തിരുന്നാൾ മാർത്താണ്ഡ വർമയ്ക്ക് ജന്മം നൽകിയ പരിപാപന സ്ഥലമാണ് ആറ്റിങ്ങൽ കൊട്ടാരം. ആറ്റിങ്ങൽ കൊട്ടാരം എന്നും ഭരിച്ചിരുന്നത് ഇവിടുത്തെ റാണിമാർ ആണ്. ഇത് ആറ്റിങ്ങലിന്റെ മാത്രം എടുത്തു പറയേണ്ട പ്രതേകതയാണ്. ശ്രീപാദം കൊട്ടാരത്തിൽ ആണ് അന്നത്തെ കാലത്തു റാണിമാർ താമസിച്ചിരുന്നത്. ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരം എട്ട് കെട്ട് രൂപകൽപ്പനയിൽ ആണ് പണി കഴിപ്പിച്ചിരിക്കുന്നത്. പ്രദേശത്തിലൂടെ ആണ് പ്രകൃതി വരദാനമായ പൊന്മുടി മൊട്ടകുന്നിൻ മലയോര ഇടുക്കുകളിൽ നിന്ന് ഉത്ഭവിച്ചു വരുന്ന ജലം കല്ലാറിലൂടെ വാമനാപുരം നദിയിൽ പ്രവേശിച്ചു ആറ്റിങ്ങലിന്റെ ഹൃദയ ഭാഗത്തിലൂടെ ആറ്റിങ്ങലിന്റെ പ്രധാന ജല സ്രോതസ്സായി തിരുവനാട്ടുകാവ് നദി എന്ന പേരിലൂടെ കടന്നു പോകുന്നു. ആറ്റിങ്ങൽ കൊട്ടാരത്തിന്റെ പ്രധാന പ്രവേശന കവാടം കേരളീയ വാസ്തു കലയുടെ മികച്ച ഉദ്ധാരണം തന്നെ ആണ്. വേണാടിന്റെ ഭരണ ചുമതല ഏറ്റ ഉമയമ്മ റാണി ആണ് ഇവിടുത്തെ ചുമതലക്കാരിൽ പ്രശസ്ത. ആറ്റിങ്ങൽ കലാപത്തിന് സുപ്രധാന സാക്ഷ്യം വഹിച്ചത് ആറ്റിങ്ങൽ കൊട്ടാരം തന്നെ ആണ്. എന്നാൽ കാലാതീനം ചെന്നുപോയ ആറ്റിങ്ങൽ കൊട്ടാരം എപ്പോൾ ദേവസം ബോർഡിൻറെ കീഴിൽ ആണ്.

ആറ്റിങ്ങൽ വിദ്യാഭാസം

തിരുവനന്തപുരം ജില്ലയിൽ തന്നെ വിദ്യാഭ്യാസ രംഗത്തു എടുത്തു പറയേണ്ട സവിശേഷതകൾ ഉള്ള വിദ്യാഭ്യാസ സഥാപനങ്ങൾ ആറ്റിങ്ങലിൽസ്ഥിതി ചെയ്യുന്നുഏറ്റവും കൂടുതൽ പാരലൽ കോളേജുകൾ ഉള്ളയിടം ആറ്റിങ്ങൽ ആണെന്നുള്ള കാര്യം വിദ്യാഭ്യാസ രംഗത്തു ആറ്റിങ്ങലിന്റെമികവ് എടുത്തു കാണിക്കുന്നു. ആറ്റിങ്ങൽ ചിറയിൻകീഴ് താലൂക്കിൽ ജനിച്ചു വളർന്നു പ്രശസ്തി നേടിയ ശ്രീ പ്രേം നസീർ സർ എന്നും എപ്പോഴും മലയാള സിനിമ പ്രേമികൾക്കിയടയിൽ ഒരു അഭിമാനം തന്നെയാണ്ഇന്ന് ഇപ്പോൾ നമ്മുടെ ആറ്റിങ്ങൽ വികസനത്തിന്റെ പാതയിൽ ആണ്ആറ്റിങ്ങലിന് എല്ലാവിധ ആശംസകളുമായി നിർത്തുന്നു.