യാത്രക്ക്
 ഇടയിൽ കഴിച്ച പോത്തിന്റെ തുട എല്ലും പൊരിച്ച റൊട്ടിയും ആയിരുന്നു ഒരു വ്യത്യസ്തമായ ആഹാരംഇങ്ങനെ പലവിധത്തിലുള്ള വ്യത്യസ്തകൾ അനുഭവിച്ചു കൊണ്ട് യാത്ര തുടർന്ന് മറ്റൊരു സ്ഥലത്തു എത്തിയപ്പോൾ തികച്ചും മനോഹരമായുള്ള പ്രകൃതി കാഴ്ചകൾ കൊണ്ടും മനസ്സും നിറഞ്ഞുഎന്തായാലും നല്ലൊരു യാത്ര തന്നെ വേണം എന്ന് പറയാൻഇടയ്ക്കു എത്തിയപ്പോൾ കൈയിലുള്ള പൈസ തികയുമോ എന്ന് ഒരു തോന്നൽ കാരണം നാട്ടിൽ ഉള്ള ഒരു കൂട്ടുകാരനെ വിളിച്ചു കുറച്ചു കാശ് അക്കൗണ്ടിൽ അയച്ചു തരാൻ ഞാൻ പറഞ്ഞത് അനുസരിച്ചു അവൻ അത് അയക്കുകയും ചെയ്തുഎന്തായാലും സന്തോഷം.. അല്ലാതെ എന്ത് പറയാൻ.
പറഞ്ഞു പറഞ്ഞു  ഇത് എങ്ങോട്ടാ പോകുന്നത് അല്ലെ.. വല്ല പിടിയും ഉണ്ടോ നിങ്ങൾക്ക്ആഹ്സത്യം പറഞ്ഞാൽ  യാത്രാ ആദ്യം എനിക്കും യാതൊരു പിടിയും ഇല്ലാത്ത ഒരു യാത്ര ആയിരുന്നുമുമ്പൊക്കെ  യാത്ര പോകുമ്പോൾ എങ്ങോട്ടാ പോകുന്നത് എന്നൊക്കെ  പറഞ്ഞു സമൂഹ മാദ്ധ്യപങ്ങൾ വഴി സ്വയം സെലെബ്രെറ്റി ചമഞ്ഞു മറ്റുള്ളവരെ അറിയിക്കുന്നത് പതിവാണല്ലോഇപ്പോ പിന്നെ അങ്ങനെ ഒന്നുമില്ല.. യാത്രയ്ക്ക് പോകണമെന്ന് തോന്നുമ്പോൾ വീട്ടിൽ മാത്രം അറിയിച്ചിട്ട് പോകും.

ചിലപ്പോൾ
 യാത്രകൾക്ക് പ്രതേകിച്ചു  പ്ലാനുകൾ ഒന്നും ഉണ്ടാകില്ലഎന്തോ അതങ്ങു ശീലിച്ചു പോയിവീണ്ടും ഞാൻ പറഞ്ഞു എങ്ങോട്ടോ പോകുന്നു അല്ലെ.. ഇപ്പോ പറയാംഇന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ച  ദിവസം തന്നെ ചാടി ഇറങ്ങി.. പ്രതേകിച്ചു റൈഡിങ് ഗേര്സ് ഒന്നും ഇല്ലസാധാരണകാരിൽ സാധാരണക്കാരനായ ഞാൻ സാധാരണയായ ഒരു യാത്ര വയനാട്ടിലേക്ക്ഒരു മഴക്കാലത്തിനിടയിൽ മഴ കാണില്ല എന്ന രീതിക്കു തന്നെ യാത്ര ആരംഭിച്ചുഇത്തവണ ലക്ഷ്യം വയനാട് ആണ്പറഞ്ഞു അറിയിക്കാൻ പറ്റാത്ത സൗന്ദര്യം ഉള്ള , നല്ല പച്ച മനുഷ്യർ ഉള്ള നമ്മുടെ പ്രിയപ്പെട്ട വയനാട്.. വയനാട് ഒരു മനോഹരി ആണ്.

നമ്മുക്ക്
 യാത്രാ ആരംഭത്തിലേക്കു തിരിച്ചു വരാം.. യാത്ര തിരിക്കുമ്പോൾ കയ്യിൽ വലിയ പൈസ ഒന്നും ഇല്ലായിരുന്നുഎന്നാൽ ആവശ്യത്തിന് ഉള്ളത് ഉണ്ടായിരുന്നുഭക്ഷണ പ്രേമി ആയ എനിക്ക് ചിലപ്പോൾ  പൈസ തികഞ്ഞില്ല എന്ന് വരുംഎന്തായാലും നോക്കാംപൈസ തികഞ്ഞില്ലേൽ നാട്ടിൽ ഉള്ള ഏതേലും സുഹൃത്തിനെ വിളിച്ചു ക്യാഷ് കടം ചോദിക്കാംതരുമായിരിക്കും അല്ലെഅല്ല തരും.നമ്മുടെ ടൗണിൽ ഉള്ള പെട്രോൾ പമ്പിൽ കയറി എന്റെ രഥത്തിന്റെ വയറു നിറപ്പിച്ചുമഴ ഇല്ലെന്നു പറഞ്ഞോണ്ടായിരിക്കും തികച്ചും നല്ല വെയിൽചുട്ടു പൊള്ളുന്നോ എന്നൊരു തോന്നൽഅതൊന്നും നോക്കുന്നില്ലയാത്ര തുടരുന്നുവീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചു കൊണ്ട് ഇറങ്ങിയത് കൊണ്ടാകും ഇപ്പോ ഒട്ടും തന്നെ വിശപ്പില്ലാ.. വഴിയിൽ വച്ച് ഏതോ ഒരാൾ ലിഫ്റ്റ് ചോദിച്ചുവഴിയിൽ കാണുന്ന പരിചയമില്ലാത്തവർക്കു ലിഫ്റ്റ് നൽകരുത് എന്നാണ് എല്ലാരും പറയാറുള്ളത് എങ്കിലുംഎല്ലാരും അങ്ങനെ തുടങ്ങിയാൽ കുറെ പച്ചയായ മനുഷ്യർ എന്ത് ചെയ്യുമല്ലേ.

ഇങ്ങനെയൊക്കെ
 ചിന്തിച്ചുകൊണ്ട്  ആളെ ഞാൻ എന്റെ രഥത്തിൽ കയറ്റിയാത്ര തുടർന്ന്ഒരു രണ്ടു മെയിൻ സ്റ്റോപ്പ് കഴിഞ്ഞപ്പോൾ അദ്ദേഹം ഇറങ്ങി പോയിഇടയ്ക്കു അദ്ദേഹം എന്തൊക്കയോ കുശലം ചോദിച്ചുമറുപടിയും ഞാൻ കൊടുത്തുഅങ്ങനെ ഞാൻ എന്റെ യാത്ര തുടരുകയാണ്മഴ പെയ്തു മാറിയചൂട് ആയതു കൊണ്ട് നല്ല ചൂട് അനുഭവപ്പെടുന്നുശെരിക്കും നല്ല രസമുള്ള യാത്രഅധികം സാധനങ്ങൾ കയ്യിൽ കറുത്തതുകൊണ്ടു ഒരു ഉന്മേഷം തോന്നുന്നു ഉന്മേഷത്തിനും ചാരുതയേകാൻ തൊട്ടു അടുത്ത് കണ്ട ചായ കടയിൽ കയറി ഒരു സ്ട്രോങ്ങ് ചായ അങ്ങ് കുടിച്ചു.. എന്താ രസംഒരു പാലം പാസ് ചെയ്തുനല്ല ഭംഗി ഉണ്ട്മനോഹരമായി ചുറ്റും വഴി വിളക്ക് കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

സമയം
 ഏതാണ്ട് വൈകീയിരിക്കുന്നുരാത്രി ഭക്ഷണം കഴിക്കണംപിന്നെ ഒരുറൂം എടുക്കണംരാത്രി സഞ്ചാരം നല്ലതല്ല എന്ന് എല്ലാരും പറയുംകുറെ കൂടി യാത്ര ചെയ്തതിനു ശേഷം ഒരു തട്ടുകടയിൽ കയറി ഭക്ഷണം കഴിച്ചുകുഴപ്പമില്ല എന്ന് വേണേൽ പറയാംവീണ്ടും കുറച്ചു കൂടി മുന്നോട്ടു നീങ്ങിയതിനു ശേഷം ഒരു റൂം എടുത്തു അവിടെ താമസിച്ചു.

നല്ലൊരു
 ഉറക്കം ഉറങ്ങി എഴുനേൽറ്റുസൂര്യൻ ഉദിച്ചു വരുന്നത് ജനാലകൾക്കു ഇടയിലൂടെ കാണാംപ്രഭാത കർമങ്ങൾ എല്ലാം കഴിഞ്ഞു അവിടെ നിന്ന് യാത്ര തുടർന്ന്ഇന്ന് രാത്രി കൊണ്ട് വയനാട് എത്തണം.. നേരെ അവിടെ ചെന്ന് ഒരു റൂം എടുത്തു കിടന്നുറങ്ങിയതിനു ശേഷം പിറ്റേ ദിവസം വയനാട് എന്ന സുന്ദരിയെ കാണണം എന്നുള്ള ആഗ്രഹമായിരുന്നു മനസ്സിൽ.

യാത്ര
 തുടർന്ന്ഇതിന്റെ ഇടയിൽ പ്രഭാത ഭക്ഷണം കഴിച്ചുഒന്നും ഒരു രുചിയുമില്ലഎന്താ അല്ലെ.. യാത്രയ്ക്ക് ഇടയിൽ കാണുന്ന ചില കാഴ്ചകൾ മാത്രം കൊള്ളാംഇടയ്ക്കു വച്ച് ഒരു കനാല് പോലെ ഒരു സ്ഥലം കണ്ടുഅവിടെ നിർത്തികുറച്ചു പേർ നിന്ന് കുളിക്കുന്നത് കണ്ടുഅപ്പോൾ ഒരു ധൈര്യമായിബാഗിൽ നിന്ന് ഒരു തോർത്ത് എടുത്തു നേരെ  കനാലിലേക്ക് ഇറങ്ങി ഒരു കുളി പാസ്സ് ആക്കി.. നല്ല തണുപ്പ്തികച്ചും വ്യത്യസ്തമായ സ്നേഹമുള്ള നല്ല ആളുകൾതിരികെ വീണ്ടും യാത്ര തുടങ്ങി

കനാൽ കണ്ടപ്പോൾ ഒരു രസം തോന്നി വെറുതെ ഇറങ്ങി കുളിച്ചതാണേയാത്രയ്ക്ക് ഇടയിൽ കണ്ട ഒട്ടുമിക്ക മനുഷ്യരും നല്ല കാര്യംഅതായത് നല്ല സ്നേഹം ഉള്ള മനുഷ്യർഅതാ ഒരാൾ കുറെ താറാവ് കുഞ്ഞുങ്ങളെയും കൊണ്ട് പോകുന്നു..  താറാവ് കുഞ്ഞുങ്ങൾ എന്ത് നല്ല അനുസ്സരണയോടെയാ അദ്ദേഹത്തിന്റെ കൂടെ പോകുന്നത്.. പ്രകൃതിയുടെ ഓരോ ലീലാ വിലാസങ്ങൾവീണ്ടും പെട്രോൾ വേണം എന്ന് എന്റെ രഥം എന്നോട് ആവശ്യപ്പെട്ടുആവശ്യപ്രകാരം തൊട്ടു അടുത്തുള്ള പെട്രോൾ പമ്പിൽ കയറി ഇന്ധനം നിറച്ചുഇന്ന് വയനാട് എത്തണംഅമിത വേഗത നല്ലതല്ലഎന്ന് ആരോ പറഞ്ഞത് മനസ്സിൽ മാത്രം.ക്ക് ആയതു കൊണ്ട് എങ്ങും ടോൾ കൊടുക്കേണ്ടി വന്നില്ല

ഉച്ച ഭക്ഷണവും എല്ലാം കഴിഞ്ഞു യാത്രയ്ക്ക് ഒടുവിൽ  പ്രകൃതി സൗന്ദര്യത്തിൽ പ്രശസ്തമായ വയനാട്ടിൽ എത്തിഒരു റൂം എടുത്തുഅവിടെ തന്നെ രാത്രി ഭക്ഷണവും ഉണ്ടായിരുന്നു.. ഇനി ഒരു ഉറക്കംവീണ്ടും നേരം പുലർന്നുവയനാടിന്റെ സ്വപ്നങ്ങൾ ആയിരുന്നു മനസിൽ രാത്രി മുഴുവൻരാവിലെ തന്നെ വയനാട് കറങ്ങാൻ ഇറങ്ങിഎടക്കൽ ഗുഹയുംസൂചിപ്പാറ വെള്ളച്ചാട്ടവുംകുറവാ ദ്വീപുംഒരു പാച്ചിൽ പോലെ ഓടി കണ്ടപ്പോൾ നല്ല വിഷപ്പായി.. വയനാട്ടിൽ നിന്ന് എന്തേലും സ്പെഷ്യൽ ആയി കഴിക്കണംഅതിനു വേണ്ടി നല്ലൊരു ഭക്ഷണശാല തിരഞ്ഞു കണ്ടു പിടിച്ചുപോത്തിന്റെ കാലും പൊരിച്ച പത്തിരിയും കഴിച്ചുഅതിമനോഹരംഎന്താ രുചിഇനി നേരം കുറച്ചേ ഉള്ളുനാളെ രാവിലെ ഇവിടെ നിന്ന് തിരിക്കണംഇന്ന്‌ ഇപ്പോ വണ്ടിയിൽ പെട്രോൾ അടിക്കണംകയ്യിൽ പൈസയുടെ ചെറിയ കുറവുണ്ട്നാട്ടിൽ ഉള്ള സുഹൃത്തിനെ വിളിച്ചു പറഞ്ഞപ്പോൾ അക്കൗണ്ടിലേക്കു അവൻ പൈസ അയച്ചു തന്നുശേഷം പെട്രോൾ അടിച്ചതിനു ശേഷം പൂക്കോട് തടാകവുംമുത്തങ്ങ റേഞ്ചും കണ്ടുപിന്നെ പ്രണയത്തിൻെറ മാധുര്യം അറിയാത്ത ആരും തന്നെ കാണില്ലഅങ്ങനെ പ്രണയിനി പ്രണയിതാക്കൾക്കു മനം നിറയാൻ ഉള്ള ഹൃദയ സരസ്സും കണ്ടു

എല്ലാം മറ്റൊന്നിനേക്കാൾ ഭംഗികൂടുതൽ സമയം എങ്ങും തന്നെ ഞാൻ എടുത്തില്ലഎല്ലാം പെട്ടെന്ന് കണ്ടു തീർത്ത പോലെഓരോ യാത്രയും അങ്ങനെ ആകുമ്പോൾ വീണ്ടും വീണ്ടും അങ്ങോട്ട് പോകുമ്പോൾ ഒരു പുതുമ തോന്നുമല്ലോനേരം ഇരുട്ടുന്നുനേരെ പൊന്മുടി കോട്ടയിലേക്ക് തിരിച്ചുആരുടെയോ ഭാഗ്യം കൊണ്ട്  മല മുകളിൽ  സമയത്തു എത്താൻ കഴിഞ്ഞുപാറകളും മലകളും താണ്ടി  മലമുകളിൽ ചെന്നത് പുലർച്ചെ ഉള്ള സൂര്യോദയം കാണാനായിരുന്നുഞാൻ അവിടെ എത്തിയപ്പോൾ രാത്രി ആയിഅവിടെ എന്നേക്കാൾ മുന്നേ എത്തിയവർ അവിടെ ടെന്റ് അടിച്ചു രാവിലത്തെ അതിമനോഹരമായ സൂര്യോദയം കാണാൻ കാത്തുകിടക്കയായിരുന്നുരാവിലെ സൂര്യോദയം കണ്ടു അവിടെ നിന്ന് തിരിച്ചു നാട്ടിലേക്ക്.  ഏതായാലും കലക്കിമല ഇറങ്ങി പ്രഭാത ഭക്ഷണം കഴിച്ചുതിരികെ നാട്ടിലേക്ക്.