ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്വാത്രന്ത്യ സമരമായ അഞ്ചുതെങ്ങ് വിപ്ലവം അഥവാ ആറ്റിങ്ങൽ കലാപം നടന്നിട്ടു 3 നൂറ്റാണ്ടു ആയിരിക്കുന്നുഈസ്റ്റ് ഇന്ത്യ കമ്പനിക്ക് എതിരെ ഒരു കൂട്ടം തൊഴിലാളികളും ഇടത്തരംവ്യാപാരികളും അവരുടെ നിലനിൽപ്പിനായി നടത്തിയ അതിസാഹസികമായ പോരാട്ടം.

1721 ആണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഇന്ത്യയിൽ ആദ്യമായ് ഞെട്ടിച്ച  സംഭവം അരങ്ങേറിരുന്നത്.2021 ആയപ്പോൾ  ഐതിഹാസിക സംഭവത്തിന് 300 വയസു തികഞ്ഞുഅവശേഷിക്കുന്നത്  സംഭവത്തിന് അടയാളമായ അഞ്ചുതെങ്ങ് കോട്ടയല്ലാതെ മറ്റൊന്നുമില്ലസാധാരണ തൊഴിലാളികളായ കർഷകരും കയർ മേഘലയിൽ ഉള്ളവരും മത്സ്യത്തൊഴിലാളികളും നെയ്തു തൊഴിലാളികളും തുടങ്ങി ഇടത്തരം വ്യാപാരികളും അവരുടെ നിലനില്പിന്നായ് സ്വധൈര്യപൂർവം ഭീമൻ കോർപ്പറേറ്റായ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് എതിരെ നടത്തിയ രാജ്യത്തെ തന്നെ ഞെട്ടിച്ച അതിസാഹസികം നിറഞ്ഞ പോരാട്ടം ആയിരുന്നു അത്

തിരുവിതാംകൂറിലെ പ്രശസ്ത വ്യാപാരകേന്ദ്രം ആയിരുന്ന് അഞ്ചുതെങ്ങ് അതായതു പോർച്ചുഗീസ്കാരും തുടർന്ന് ഡച്ചുകാരും പിന്നീട് വന്ന ഇംഗ്ലീഷുകാരും എത്തുന്നതിനു മുൻപ് ഇത് പ്രശസ്തമായിരുന്നു എന്നാണ് അർഥംഅക്കാലത്തെ അഞ്ചുതെങ്ങിൻറെ ഏറ്റവും വലിയ സവിശേഷത എന്തെന്നാൽ ഗതാഗതസത്യതയായ ഏറ്റവും വലിയ ജലപാതയായിരുന്നുആയതിനാൽ  ജലപാത വഴി ധാരാളം വ്യാപാര ഇടപാടുകൾ അഥവാ തട്ടിപ്പുകൾ വിദേശ രാജ്യങ്ങളിലേക്ക് കടത്തികൊണ്ടിരുന്നുഅവയിൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്തത് കുരുമുളകും ഏലവും തുണിയും കയറുമൊക്കെ ആയിരുന്നുഅതിനാൽ ആറ്റിങ്ങൽ രാജ്യത്തെ കേന്ദ്രികരിച്ചു കിടക്കുന്ന പട്ടണമായ അഞ്ചുതെങ് ഒരു പ്രധാന വ്യാപാര കേന്ദ്രമായ മാറി.

ആദ്യമായി അഞ്ചുതെങ്ങ് വൈദേശികവ്യാപാര ആധിപത്യത്തിന് എതിരെ ഉള്ള സമര കേന്ദ്രമായി മാറിയത്ഇംഗ്ലീഷുകാർ 1684 അഞ്ചുതെങ്ങിൽ ഫാക്ടറി സ്ഥാപിക്കാൻ അനുമതി തേടുന്നത് കൂടിയാണ്എന്നാൽ ഈസ്റ്റ് ഇന്ത്യ കമ്പനി മുഘേനെ ഇംഗ്ലീഷുകാർ വ്യാപാര രാഷ്ട്രീയത്തിന്റെ കരുക്കൾ നിക്കാൻ തുടങ്ങുന്നതിനുമുൻപ് തന്നെ അവർക്കു മുന്നേ എത്തിയ ഡച്ചുകാരുടെ കുടിയേറ്റ സ്ഥാനങ്ങളും ഫാക്ടറികളും അഞ്ചുതെങ്ങിൽ നിലകൊണ്ടിരുന്നുഡച്ചുത്താൽ പരസ്യത്തിന് എതിരെ ആയിരുന്നു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വരവ്ആയതുകൊണ്ട് തന്നെ ഡച്ചുകാരുമായ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന വലിയൊരു ജന വിഭാഗം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധിനിവേശത്തിനു എതിരായിഎന്നാൽ ആറ്റിങ്ങൽ ഉപയമ്മ റാണിയുടെ പരിഹാര ക്ഷണത്താൽ ഒരു ഫാക്ടറി തുറക്കാൻ ഇംഗ്ലീഷുകാരെ ക്ഷണിച്ചു

കാരണം ഡച്ച് ആധിപത്യം കുരുമുളക് വില കുറക്കുമെന്നും അത് വഴി രാഞ്ജിയുടെ ശക്തി പരിമിതപ്പെടുത്തുമെന്നും ഭയന്നാണ്  തീരുമാനംപ്രദേശവാസികളുടെ പ്രതിഷേധം ഇംഗ്ലീഷ് കമ്പനിയുടെ ഫാക്ടറി സ്ഥാപിക്കുന്നതിൽ ഉയർന്നു കൊണ്ട് ഇരുന്നു പ്രധിഷേധത്തിൽ കമ്പനിയുടെ നിലപാട് പിന്തിരിയില്ല എന്ന് ആയപ്പോൾ 1694 ഓഗസ്റ്റിൽ അവിടത്തെ നാട്ടുകാർ ഫാക്ടറി സെറ്റിൽമെന്റ് കൊള്ളയടിക്കുകയും ആക്രമിക്കുകയും ചെയ്തുഎന്നാൽ ആറ്റിങ്ങൽ രാഞ്ജി അതിന്റെ നഷ്ടപരിഹാരമായി 1695  ഫാക്ടറി പുനര്നിര്മിക്കാനും 80000 കല്യാൺ പണം ഇംഗ്ലീഷ് കമ്പനിക്ക് വേണ്ടി നല്കാൻ സമ്മതിച്ചതായും തെളിയിക്കുന്നുണ്ട്അതോടൊപ്പം ആറ്റിങ്ങൽ റാണിയുടെ വകയായി കമ്പനിക്ക് വേണ്ടി ഒരു ആനയെ കൂടി സമ്മാനം നൽകിഎന്നാൽ അഞ്ചുതെങ്ങ്കോട്ടനിർമാണം ആരംഭിച്ചത് 1693 ആണ്ചിലർ പറയുന്നുണ്ട് 1690 ആണ് കോട്ട നിർമാണം തുടങ്ങിയതെന്ന് കോട്ടയിൽ റാണിക്ക് കൽക്കൊട്ട പണിയാനും അതിൽ എന്നേക്കും താമസിക്കാനും അവർക്കു അനുവാദം ലഭിച്ചു

എന്നാൽ ഉപയമ്മ റാണിക്ക് ബ്രിട്ടീഷുകാരിൽ ഉണ്ടായിരുന്ന വിശ്വാസത്തിൽ മങ്ങലേപ്പിച്ചു കൊണ്ട് അവിടെയൊരു സൈനിക താവളം സ്ഥാപിച്ചുആറ്റിങ്ങൽ റാണിയുടെ ഇഷ്ടത്തിന് ബ്രിട്ടീഷുകാർ വഴങ്ങിയില്ലഅതുകൊണ്ടു ഏകദേശം 120 പേരെങ്കിൽ അധികം അടങ്ങുന്ന പോർച്ചുഗീസുകാരെയും സൈന്യത്തെയും ഒപ്പം കൂട്ടികൊണ്ടു 90 മീറ്ററോളം നീളവും വീതിയും 6 അടിയിൽ അധികം കട്ടിയേറിയ ചുമരും ഉള്ള കോട്ടയുടെ നിർമാണം ആരംഭിച്ചുഎന്തന്നാൽ അവർ ആറ്റിങ്ങൽ രാഞ്ജിയെ അറിയിച്ചത് ഡച്ചുകാരെ തടഞ്ഞു നിർത്താൻ വേണ്ടി എന്നാണ്കോട്ടയിലെ ചില പണികൾ റാണിയിൽ ആശങ്ക ഉണ്ടാക്കാൻ ഇടയാക്കി.കാരണം 60 90  വരെയുള്ള പീരങ്കികൾ ഉൾനാടുകളിലേക്കും ആറ്റിങ്ങലിലേക്കും കടലിലേക്കും ചൂണ്ടി നിർത്താൻ ഉള്ള കൊത്തളങ്ങൾ കൂടി അവിടെ പണിയാൻ തുടങ്ങിയപ്പോൾ ആണ്ഡച്ചുകരെയും ഭയപെടുത്തിക്കൊണ്ടായിരുന്നു  സംഭവം ഡച്ചുകാർ രാഞ്ജിയുടെ മനസ്സിൽ ബ്രിട്ടീഷുകാരെ കുറിച്ച് സംശയം ജനിപ്പിച്ചു

ബ്രിട്ടീഷുകാരോടു കോട്ട നിർമാണം നിറുത്തിവെക്കാൻ  അവസരത്തിൽ രാഞ്ജി ആവിശ്യപെടുകയും ചെയ്തു ആവിശ്യം കേട്ട ഭാവം കാണിക്കാതെ ബാർ ബോൺ എന്ന കമ്പനി മേധാവി പണിതുടങ്ങി കരാർ ലെൻഗിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ റാണി അഞ്ചുതെങ്ങിലേക്കുള്ള എല്ലാവിധ സാധന വിതരണവും നിർത്തിവെക്കാനായി ഉത്തരവിട്ടുപക്ഷെ ബ്രിട്ടീഷുകാർ പണി തുടർന്നുഅവർക്കു അപ്പോഴും കടൽ വഴി ആവിശ്യമായ സാധനങ്ങൾ ലഭിച്ചുകൊണ്ടിരുന്നുഇതിൽ കലിപൂണ്ട ആറ്റിങ്ങൽ റാണി 1697 വലിയ ഒരു സൈന്യത്തെ ആയുധസമയേധം അഞ്ചുതെങ്ങിലേക്കു അയച്ചു

എന്നാൽ റാണിയുടെ സൈന്യം ബ്രിട്ടീഷുകാരുടെ ആധുനിക ആയുധങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ പരാജയപെട്ടുആറ്റിങ്ങൽ റാണിയിൽ നിന്നും കുരുമുളക് വ്യാപാരം ഇംഗ്ലീഷ് കമ്പനി സ്വന്തമാക്കിയത് 1697 അഞ്ചുതെങ്ങ് ആക്രമിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ച പ്രധാന കാരണമായിഅതോടെ ആറ്റിങ്ങലിലെ കുരുമുളക് വ്യാപാരം ബ്രിട്ടീഷുകാർ നേടിയെടുക്കുകയും കർഷകർക്ക് കിട്ടികൊണ്ടുകീറുന്ന വ്യാപാരവിലയിൽ വലിയ രീതിയിൽ കുറവ് വരുകയും ചെയ്തുഡച്ചുകാർ കർഷകർക്ക് പ്രേതീക്ഷിച്ച വില നൽകി സാധനങ്ങൾ വാങ്ങി വന്നതായിരുന്നുഅത് പൂർണമായും ഒഴിവാക്കിയത് ജനങ്ങളെ രോഷം കൊള്ളിക്കാനും കാരണമായി തീർന്നുഭരണത്തലത്തിലായിരുന്ന ആറ്റിങ്ങൽ റാണിയും അവരുടെ ഇട പ്രഭുക്കന്മാരായ എട്ടു വീട്ടിൽ പിള്ളമാരും തമ്മിൽ ഉള്ള അധികാര വടംവലിയും എല്ലാംകൂടി പ്രേശ്നങ്ങൾക്കു ആകെ താളം തെറ്റിയതുപോലെ ആക്കംകൂട്ടി

അന്നത്തെ കലാപം ഒരുദിവസത്തിൽ ഒതുങ്ങുന്നില്ല ദിവസങ്ങൾ നീണ്ടുഅഞ്ചുതെങ്ങുകോട്ട നാട്ടുകാരുടെ സേന വളയുകയും ഇംഗ്ലീഷ്കാരുടെ സെറ്റലിമെന്റിനു തീയിടുകയും ചെയ്തുകോട്ട പൂർണമായും ആറുമാസകാലം നാട്ടു സൈന്യത്തിന്റെയും നാട്ടുകാരുടെയും പിടിയിൽ ആയിരുന്നുപിന്നീട് യുദ്ധങ്ങൾ തുടർന്നു പല നാട്ടുരാജ്യങ്ങളിൽ നിന്നും സഹായങ്ങൾ ഒഴുകി എത്തിഅങ്ങനെ അഞ്ചുതെങ്ങ് കോട്ട ഉയർന്നു പോരാട്ടത്തെയാണ് അഞ്ചുതെങ്ങ് യുദ്ധം അഥവാ ആറ്റിങ്ങൽ കലാപം എന്ന് അറിയപ്പെടുന്നത്.