യുവത്വമേ ഒരു നിമിഷംസമയം ഉണ്ടെങ്കിൽ ഇതൊന്ന് വായിക്കൂചിന്തിക്കുഇന്നത്തെ യുവതലമുറ എങ്ങോട്ടേക്ക്താന്തോന്നികളുംതന്നിഷ്ടക്കാരുംഅഹങ്കാരികളും സാമൂഹിക പ്രതിബദ്ധത തീരെ ഇല്ലാത്തവരും ആയി അവർ അധ:പതിക്കാനുള്ള കാരണക്കാർ ആര്മാതാപിതാക്കളോ അതോ ആധുനികതയുടെ കുഴപ്പമോഅതോ ആരേയും ഭയപ്പെടാനില്ലാത്ത   കുടുംബസാഹചര്യമോഒരു മുന്തിയ ബൈക്കും ഒരു ആൻഡ്റോയിഡ് മൊബൈൽ ഫോണും സ്വന്തമായി ഇല്ലാത്ത ചെറുപ്പക്കാർ ഇന്ന് വിരളംഇവരെയൊക്കെ വിഡ്ഢിവേഷം കെട്ടിച്ച് വെറും വിഡ്ഡികളാക്കി വീടിനും നാടിനും സമൂഹത്തിനും ഒരു ബാധ്യതയുംഭീഷണിയുമാക്കി തീറ്റിപോറ്റി വളർത്തിയിട്ട് എന്ത് നേട്ടം

ഒരു പറ്റം കൊച്ചനുജൻമാരേനിങ്ങൾ മൂന്നോ നാലോ അല്ലെങ്കിൽ പത്തോ സുഹൃ ത്തുക്കൾ ഒത്ത് ചേരുമ്പോൾ ഉണ്ടാകുന്ന ഒരു ലോകമുണ്ടല്ലോ അതല്ല യഥാർത്ഥ ലോകംമാതാപിതാക്കളെ അനുസരിക്കാതെ മുതിർന്നവരെ മാനിക്കാതെ ഒത്ത് ചേർന്ന് താന്തോന്നിത്തരങ്ങൾ കാണിക്കുന്ന നിങ്ങളുടെ ലോകമുണ്ടല്ലോ അത് വെറും വിഡ്ഡിലോകം മാത്രം ! നിങ്ങൾ വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ആണെന്നുള്ള തിരിച്ചറിവ് ഇനി എന്നാണുണ്ടാകുക?

നിങ്ങൾ ബൈക്കിൽ പൊതുനിരത്തിൽ കാട്ടികൂട്ടുന്ന അഭ്യാസങ്ങൾ നിങ്ങളുടെ കഴിവായി ബുദ്ധിയുള്ളവർ ഒരിക്കലും കാണില്ലഅതൊരു സാമൂഹിക വിപത്താണ് എന്ന് എന്തേ നിങ്ങൾ തിരിച്ചറിയുന്നില്ലനിങ്ങൾ പൊതുനിരത്തുകളിൽ കൂടി നാടും കാടും ഇളക്കി പ്രപഞ്ചത്തെ പ്രഹസനം കൊള്ളിച്ചുകൊണ്ട് ബൈക്ക് പറപ്പിക്കുന്ന ശബ്ദംഒരു പൗരന്റെയും ചെവിക്ക് അലോസരമല്ലാതെ ഒരു ഇമ്പവും നൽകുന്നില്ലഅതിനെ സാമൂഹിക വിരുദ്ധതയെന്നേ പറയാൻ കഴിയൂ.

തിരക്കുള്ള റോഡുകളിൽ വലിയ വാഹനങ്ങൾ ചീറിപ്പായുന്നതിനിടയിലൂടെ എല്ലാ ട്രാഫിക്ക് നിയമങ്ങളും കാറ്റിൽ പറത്തി ഭ്രാന്തമായ ആവേശത്തിൽ നിങ്ങൾ കാണിക്കുന്നുമുടിനാരിഴ ഭാഗ്യപരീക്ഷണങ്ങളിൽ നിങ്ങൾ പലപ്പോഴും രക്ഷപ്പെടുന്നത് നിങ്ങളുടെ കഴിവായി തോന്നുന്നുണ്ടെങ്കിൽനീയാണ്  നൂറ്റാണ്ടിലെ പമ്പരവിഡ്ഢി എന്നതിന് സംശയമുണ്ടോഎതിരെ വരുന്ന വലിയ വാഹനക്കാരൻ അല്ലെങ്കിൽ അലക്ഷ്യമായും നിയമം ലംഘിച്ചും നീ മറികടക്കാൻ ശ്രമിക്കുന്ന വാഹനക്കാരൻ നിന്നേപ്പോലെ ഒരു മാനസികരോഗി ആണെങ്കിൽ അവനൊന്നു ബലം പിടിച്ചാൽ അവിടെ ഒടുങ്ങുവാനേ ഉള്ളു നിന്റെ എല്ലാ ശൗര്യവുംനിന്റെ കൂടെ എല്ലാ തോന്ന്യാസത്തിനും എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ടുനിന്ന് നിന്നെ പ്രോത്സാഹിപ്പിച്ചു നിന്റെ മാതാപിതാക്കളെക്കാൾ നിന്റെ കൂടെപിറപ്പുകളെക്കാൾ നീ സ്നേഹിച്ച് കോലം തിരിഞ്ഞ ആണെന്നോ പെണ്ണന്നോ തിരിച്ചറിയാൻ കഴിയാത്തവിധമുള്ള നിന്റെ റോൾ മോഡൽ ഫ്രീക്കൻ ഫ്രണ്ട്സ് ഉണ്ടല്ലോ അവർ നിന്റെ വിയോഗത്തിൽ കരയുന്നത് എത്ര ദിവസം എന്ന് നിനക്കറിയാമോ..? 

അങ്ങേയറ്റം മൂന്നേ മൂന്ന് ദിവസംപിന്നെ അവർ നിനക്കു വേണ്ടി ഒരു കാര്യം കൂടി ചെയ്യുംനീ തെരു വീഥിയിൽ മരണം ഇരന്ന് വാങ്ങാൻ പോകുകയാണല്ലോ.. അതിന് മുമ്പ് നീ അത് കൂടി അറിഞ്ഞിട്ട് പൊയ്ക്കോനിന്റെ സുന്ദരഫോട്ടോ അവൻമാർ ഫേസ്ബുക്കിലുംവാട്സപ്പിലും ഇടും എന്നിട്ട് ഒരു അടിക്കുറിപ്പും പ്രീയ കൂട്ടുകാരാ നീ ഒരിക്കലും മരിക്കുന്നില്ലഞങ്ങളുടെ ഓർമ്മയിൽ നീ എന്നും ജീവിക്കും അതോടെ അവൻമാരുടെ പണി തീർന്നുനിനക്ക് ചിരി വരുന്നില്ലേ ? അവൻമാരുടെ ഓർമ്മയിൽ നീ ജീവിക്കും എന്ന് കേട്ടിട്ട്ലഹരിക്ക് അടിമപ്പെട്ട് മസ്തി മരവിച്ച് കഴിയുന്ന അവൻമാർക്ക് ഓർമ്മ പോയിട്ട് ബോധം പോലും ഇല്ലഎന്നുള്ളത് മറ്റുള്ളവരേക്കാൾ നന്നായി അവരുടെ സന്തത സഹചാരി എന്ന നിലക്ക് നിനക്ക് അല്ലേ കൂടുതൽ അറിവ്.

സോഷ്യൽ മീഡിയകളിൽ നിന്റെ ചരമ വാർത്ത ഫോട്ടോ സഹിതം വൈറലാകുമ്പോൾ നീ ഒരു പക്ഷേ മുൾമുനയിൽ നിർത്തിയും നിരാഹാരം കിടന്നും ഭീഷണിപ്പെടുത്തിയും അവസാനം ഗതികേട് കൊണ്ട് വക തിരിവില്ലാതെ നിന്റെ ചെറുപ്രായത്തിൽ നിനക്ക് ബൈക്ക് വാങ്ങിത്തരാൻ നിർബന്ധിതരായ നിമിഷത്തെ അല്ലെങ്കിൽ കൂട്ടുകാരന്റെ ബൈക്ക് ഒരു വേള കടമെടുക്കാൻ നിനക്കു തോന്നിയ നിമിഷത്തെ ശപിച്ച് കൊണ്ട് നിന്റെ മാതാപിതാക്കളുംകൂടെപ്പിറപ്പുകളും തലതല്ലി കരയുന്നുണ്ടാകും വീടിനുള്ളിലെ ഏതെങ്കിലും കോണുകളിൽ സങ്കടത്താൽ

കണ്ണീരിനു പകരം ചങ്ക് പൊട്ടി ഒലിച്ച് രക്തം അവരുടെ കണ്ണുകളിലൂടെ ഒലിച്ചിറങ്ങുന്നത് കാണാൻ കഴിയാതെ നീ അകലെയുള്ള ഏതെങ്കിലും ഹോസ്പ്പിറ്റലിന്റെ മോർച്ചറിയിൽ പോസ്റ്റ്മോർട്ടം ടേബിളിൽ വിജയശ്രീ ലാളിതനായിനെഞ്ചും വിരിച്ച് തല പൊട്ടിത്തകർന്ന് ചെവിയിലൂടേയും മുക്കിലൂടേയും വായിലൂടേയും ചോര വാർന്നിറങ്ങി അറുത്തുമുറിക്കലും പ്രതീക്ഷിച്ച് ധിക്കാരി ആയിരുന്ന നീ നിസ്സഹായകനായി മലർന്നിങ്ങനെ കിടക്കുന്നുണ്ടാകുംജീവിതത്തിന്റെ സൗരഭ്യത്തിലേക്കും ഉത്തരവാദിത്വത്തിലേക്കും വിവാഹ കുടുംബജീവിതത്തിലേക്കും ജീവിതം എന്തെന്ന് ആസ്വദിച്ചറിയാൻ തുടങ്ങുന്നതിന് നാഴികകൾ മാത്രം ബാക്കി ആയിരിക്കെ നിന്റെ അഹങ്കാരവും അഹംഭാവവും നിന്റെ നിഷേധഭാവവും ഈഗോയും കാരണം അകാലത്തിൽ മരണം ഇരന്ന് വാങ്ങിയ പമ്പരവിഡ്ഡിയായി നീ അങ്ങനെ കിടക്കുന്നുണ്ടാകും

പൊന്നനുജൻമാരെ നിങ്ങൾ ഇനിയെങ്കിലും മാറേണ്ടിയിരിക്കുന്നുനിങ്ങൾ നിങ്ങളുടെ വീടിന്റെ പ്രതീക്ഷകൾ ആണ്വാർദ്ധക്യത്തിൽ നിങ്ങളുടെ മാതാപിതാക്കൾക്ക് താങ്ങും തണലും ആകേണ്ടവരാണ് നിങ്ങൾഅവരെ തീരാദുഃഖത്തിലാക്കി അകാലത്തിൽ തെരുവിൽ ഒടുങ്ങേണ്ടവർ അല്ല നിങ്ങൾ ഭ്രാന്തമായ ആവേശത്തിന് മുൻപിൽ നോക്കാതെ നിങ്ങൾ പായുമ്പോൾ രണ്ട് ചക്രങ്ങളെ ബൈക്കിനുണ്ടാകു എന്ന് ഓർക്കുകശ്രദ്ധയിൽപ്പെടാതെ ഒരു ചെറു കല്ല് മതി നിങ്ങളുടെ അവസ്ഥ എന്നന്നേക്കുമായി മാറ്റി മറിക്കാൻട്രാഫിക്ക് നിയമങ്ങൾ കർശനമായും പാലിക്കുകനിരത്തിൽ അഹംഭാവവും അമിതവേഗവും അവഗണിക്കുകവിധിയെ പഴിക്കാൻ വരട്ടെ അതിന് മുൻപ് ഒന്നോർക്കുകനിങ്ങളുടെ ജീവന്റെ സൂക്ഷിച്ചുപ്പുകാർ നിങ്ങൾ മാത്രംമറ്റുള്ളവർക്ക് പരിമിതികളുണ്ട്പല നേർകാഴ്ചകളുടേയും അനുഭവങ്ങളുടേയും അടിസ്ഥാനത്തിൽ  എഴുത്തിൽ അല്പം എങ്കിലും അമർഷവും രോഷവും വന്നിട്ടുണ്ടെങ്കിൽ അത് സ്വാഭാവികം മാത്രം!